കുറും കവിതകൾ 748

കുറും കവിതകൾ 748

തൊടിയിൽ ഞാന്നുകിടന്ന
ചാമ്പക്കാ നിന്റെ
ചൊടികളുടെ ഓർമ്മപകർന്നു ..!!

സന്ധ്യക്ക്‌ നിന്റെ
നിറവും സുഗന്ധവും.
കണ്ണുകളിൽ നനവേറി...!!

തികയാതെ വന്നതിനു
മാതൃദുഃഖം .
വിശപ്പിന്റെ സ്നേഹം ..!!

വിളക്കിന്റെ തെളിമയിൽ 
നെഞ്ചുരുകി പ്രാത്ഥന.
മൗനം നിറഞ്ഞു ഇരുളകന്നു ..!!

പച്ചിലകളിൽ തിളക്കം
ദാഹം അറിഞ്ഞു
മഴയുടെ തിരുശേഷിപ്പ് ..!!


പ്രകൃതിയുടെ നിയമം
വിശപ്പിനു അറിയുമോ
ഒന്ന് മറ്റൊന്നിനു വേണ്ടി ..!!

വിശപ്പിന്റെ തിളക്കങ്ങൾ
കണ്ണുകളിൽ കൗതുകം
ഒന്നുമറിയാതെ ബാല്യം ..!!

ഉളിപിടിച്ച കൈകൾക്കു
വിശപ്പിന്റെ നോവറിവ്
കണ്ടുനിന്നവർക്കു  ചന്തം ...!!

ചാരിയമരാനുള്ള 
ഒരു നീണ്ട കാത്തിരിപ്പു .
കാറ്റിനും മൗനം ..!!

ആഴക്കടലുമാകാശവും
മൗനം പൂണ്ടപ്പോൾ
മണിയുടെ നാവനക്കം..!! 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “