ഓര്‍മ്മകളിലെ നീ .....
ഒഴുകി നടന്നൊരു കടലാസ്സു തോണിയെ
ഒന്ന് മറുകര എത്താന്‍ നോക്കിനില്‍ക്കെ
ഒഴുക്കിനെതിരെ പാഞ്ഞു വന്നൊരു
ഓടകമ്പിനാല്‍ മറിഞ്ഞു പോയൊ..
ഓട്ടു മോന്തയുമായി ഒതുക്കുകളിറങ്ങി
ഓടി വന്നൊരു പുലര്‍കാല വേളകളില്‍
ഒരു പൂതുമ്പിയെ പോലെ തോന്നിയ നിന്‍
ഓളങ്ങള്‍ തീര്‍ത്തിരുന്ന നാളുകളൊക്കെ
ഒരു വേള അന്ന്കണ്ടാതൊക്കെ
ഓമല്‍ കിനാക്കളായിരുന്നോ
ഒഴിഞ്ഞകന്നു അങ്ങ് പോയതെന്തേ
ഓര്‍മ്മകളിലിന്നും വസന്തംതന്നെ
ഓണനിലാവത്തു പാറി പറന്നു
ഓലത്തുമ്പോളം ഊയലാടിയ നേരത്ത്
ഒളികണ്ണാല്‍ നിന്‍ തുമ്പപ്പൂ ചിരി
ഓര്‍മ്മകളിലിന്നും മായാതെ നില്‍പ്പു ..
Comments