കുറും കവിതകള്‍ 751
ധ്യാനത്മകത നിറക്കുന്ന
മൗനം ഉണര്‍ന്നു
ആത്മ സംഘര്‍ഷം..!!
ചീവിടുകളും നരിച്ചീറും
മൗനമുടച്ച വഴികളില്‍
കാടിന്റെ വന്യത ..!!
നിലാവിന്‍ ചിറകരിഞ്ഞ്
കരിമേഘങ്ങള്‍ വളഞ്ഞു .
ഓരിയിട്ടു നായ്ക്കള്‍ ..!!
ഉഷരമാം കാറ്റ്
ഒറ്റകൊമ്പിലെ ഏകാന്തത
വാചാലമായ വിരഹം ..!!
മനസ്സു നിറയെ മന്ത്രവും
അഭിഷേക നെയ്യുമായ്
നീങ്ങുന്നുണ്ട് ഭക്തിയുടെ ലഹരി ..!!
കടവത്തെ തോണിയും
വിരഹ നോവും കാത്തു കിടന്നു .
പ്രണയ നൊമ്പര മൗനം ..!!
എഴുനിറമാര്‍ന്ന പുകയും
മനസ്സിന്റെ തലങ്ങളില്‍
പറയാനാവാത്ത വിഭ്രാന്തി ..!!
കുറും കവിതകള്‍ 751
പിണക്കയിണക്കങ്ങള്‍
ബാല്യത്തിന്റെ സൗന്ദര്യം
തിരികെവരാത്ത ദിനങ്ങള്‍ ...!!
വിസ്മൃതിയിലാവാത്ത
നാളെയുടെ നിമിഷങ്ങള്‍
അമ്മ ഊമയാകുന്നു ..!!
സ്വിച്ച് ഓഫിലാകുമ്പോള്‍
മൊഴി മുട്ടുന്ന പ്രണയം
ആശ്വാസമായി ഉറങ്ങുന്ന മൊബൈല്‍ ..!!
ഏറെ വാചാലമാകുന്ന നിമിഷം
ചേക്കേറാന്‍ കൊതിക്കുന്ന
സുവര്‍ണ്ണ സന്ധ്യ ..!!
അസ്വസ്ഥത പിറുപിറുപ്പ്
കൈവിട്ട ബന്ധുക്കള്‍
ഉറച്ച കാൽചുവടുകൾ ..!!
Comments