മനസ്സിന്‍ മൗനസഞ്ചാരം
മഴക്കുമുമ്പേ മടങ്ങിവരാനൊരു
മനസ്സേ നിന്റെ മൗനസഞ്ചാരം
കടലിൽ നിന്നും ഉയർന്നു പൊങ്ങി
കിഴക്കൻ മലയെ ചുംബിച്ചകലും
കറുത്തമേഘങ്ങളുമായ് കടന്നകലും
കള്ളക്കാറ്റിനുമുണ്ടൊരു കാമുക ഹൃദയം
പെയ്യ്തൊഴിയാൻ കാത്തിരിക്കും
വേഴാമ്പലിന്റെ നോവുപാട്ടുകളിൽ
ആരും കേൾക്കാത്ത വിരഹ കവിതകളോ
ആടിരസിക്കും മയിലിന്റെ പീലിക്കണ്ണിൽ
ആരുകാണാതെ നാണം നിറയും നീലിമയോ
കണ്ണന്റെ കാർകൂന്തലിൽ കയറിയിരിക്കാൻ
മുളംതണ്ടിൽ വിരിയും മധുര പ്രണയരാഗരസങ്ങൾ
കേട്ടുമടങ്ങാൻ എന്തെ വെമ്പുന്ന മാനസം
കുളിരുകോരും അനുരാഗ മഴനനയുകയോ ..!!
ജീ ആര്‍ കവിയൂര്‍
Comments