കിനാക്കളുടെ നോവ്‌

Image may contain: night


പേരറിയ നോവിന്‍ കഥയൊന്നു പറഞ്ഞുതരാമിനിയും
കേട്ടില്ലെന്നു പറഞ്ഞിനി മനസ്സിന്റെ കാതടക്കല്ലേ .
നാലാളു ചേര്‍ന്നൊരു നാലോല പന്തലിലായ്
കൈപിടിച്ചു വലംവച്ച് നടന്നൊരാ നാളുകളിനിയും
ഓര്‍മ്മകളുടെ തിരുമുറ്റത്തു  കൊത്താം കല്ലുകളിക്കുന്നു
ഓണം വന്നു വിഷുവന്നു കാലങ്ങള്‍ കടമ്പ കടന്നു
വെള്ളി നരകള്‍ നിറഞ്ഞിത് കോലം കെട്ടു നടക്കുന്നു
കാലോച്ചകല്‍ക്കിനി കാതോര്‍ക്കാന്‍ കേല്‍പ്പില്ലെന്നായി
പരിയമ്പറത്തു നിന്നു മരണം പല്ലിളിച്ചു നില്‍ക്കുന്നു
സ്വപ്നങ്ങളുടെ പാലം പണിയാന്‍ ഉറക്കം വഴിമാറി
കാവിലെ അന്തിതിരികള്‍ കരിഞ്ഞു പുകയുന്നു
മാറാടിയ സര്‍പ്പങ്ങള്‍ ഇഴഞ്ഞകന്നു മറവില്‍
മഴയാര്‍ത്തു പാടവരമ്പത്ത് മണ്ടുപ കച്ചേരി
ചോര്‍ന്നോലിക്കുന്നു കിനാക്കളോക്കെ പരിഹസിക്കുന്നു..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “