വിരഹമുറങ്ങി..!!
ഞാൻ നിന്റെ ചുണ്ടുകളിലെ മഞ്ഞുകണം
നിൻ ഹൃദയത്തിലെ ദാഹം അറിയുന്നു
നിന്നിൽ പടരുന്ന മാസ്മര ഗന്ധമെന്നിലെ
നിർലജ്ജ പൗരുഷം ഞാനറിയാതെ ഉണരുന്നു
നിലാ കുളിർ അമ്പിളി മേഘ കമ്പളം പുതച്ചു
മഴ കിനിയുന്നതറിയുന്നു ഒപ്പം നിൻ
പ്രണയ ലഹരി എന്നിൽ ഉന്മാദം നിറക്കുന്നു
ചിറകു വിടർത്തി പറന്ന വനശലഭങ്ങൾ
ചിറകറ്റു കരിഞ്ഞു വീണു നിന്റെ കാമാഗ്നിയിൽ
കാറ്റ് പേമാരിയും നിലച്ചു എങ്ങും നിശബ്ദത .....
ഇനിയെത്ര രാവുകൾക്കു കാത്തു വിരഹമുറങ്ങി..!!
ചിത്രത്തിന് കടപ്പാട് Mabel Vivera
Comments