മറന്നു പോയല്ലോ ..!!
മഷിയുണങ്ങും മുമ്പേ
മിഴിയിണ നിറഞ്ഞുവല്ലോ
ചിറകു ചേർത്തു വെക്കുമ്പോഴേക്കും
ചിക്കെന്നു മോഹം മുരടിച്ചുവല്ലോ
നനഞ്ഞ കൈലേസുകൾ മറന്നതൊക്കെ
നിറക്കുന്നു മനസ്സിലാകെ ഓർമ്മകളുടെ
തിരിച്ചുവാരത്ത തിരു ശേഷിപ്പുകൾ
നോവ് ഉറക്കി ഉണർത്തി വീണ്ടും
തോരാത്ത കണ്ണുനീർ കഥകൾ
ഇല്ലേ ഇതിനൊരു മുടിവുകൾ
ഇഴഞ്ഞു നീങ്ങും രാവും പകലും സാക്ഷി ..!!
എഴുതി തീർന്ന വരികൾ മങ്ങി തുടങ്ങി
എഴുതാൻ കൊതിച്ചവ മറന്നു പോയല്ലോ ..!!
ജീ ആര്‍ കവിയൂര്‍
Comments