കുറും കവിതകള്‍ 746

കുറും കവിതകള്‍ 746

അരിച്ചിറങ്ങുന്നുണ്ട്
പച്ചില ചാര്‍ത്തില്‍ നിന്നും
വജ്ര പ്രഭ സുപ്രഭാതം..!!

തോര്‍ന്നമഴ
ഇരുചക്ര വാഹനത്തില്‍
കുളിര്‍ കാറ്റിന്‍ തലോടല്‍ ..!!

വേനല്‍ കാറ്റില്‍
ഞെട്ടറ്റു വീണു കരിയില .
വരും കാല ദിനോര്‍മ്മകള്‍ ..!!

ഇരതേടുന്നു
ദേശാടന ഗമനം .
വെന്മയാര്‍ന്ന കാഴ്ച..!!

കാല്പന്തിന്‍ ആരവം
കാതോര്‍ത്ത് കിടന്നു .
വേനലവിധിയില്‍  മൈതാനം ..!!

ആമ്പല്‍ പൊയ്ക
വേനലവധി
കൈയെത്തി നിന്നു ശലഭങ്ങള്‍ ..!!

ഓര്‍മ്മകള്‍ മുറ്റത്തു നിന്നു
കൈയെത്തി നില്‍പ്പു
ചാമ്പക്കാ പുഞ്ചിരി ..!!

മോഹങ്ങള്‍ നെഞ്ചിലേറ്റി
പറന്നകന്നു ലോഹപക്ഷി
കണ്ണുകള്‍ നിറഞ്ഞു ..!!

കണ്ണുകള്‍ പരുതി
ദിനപത്രത്തിലെ
ചരമ വാര്‍ത്തകള്‍ക്ക് വെള്ളെഴുത്ത്

വിശപ്പിന്‍ കലങ്ങള്‍ക്ക്
വിയര്‍പ്പിന്റെ ലവണരസം
സൂര്യന് ചൂടേറി വന്നു ..!!

അടിയേറ്റു തളര്‍ന്നു
ചൂടെറ്റു വിരിഞ്ഞു നിവരാന്‍
വിശപ്പിന്‍ ഇരയുടെ കാത്തിരിപ്പ്  ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “