പ്രവാസത്തിലെ കൂട്ടുകാരിക്ക്
പ്രവാസത്തിലെ കൂട്ടുകാരിക്ക്
നിഴലുകളുടെ പിന്നാലെ
പതുങ്ങും സുന്ദരി സുഖംതന്നെയോ
ഊടും പാവും നെയ്യും ജീവിത ലഹരിയില്‍
നീ വസന്തങ്ങളെ മറക്കുന്നുവോ
അവയുടെ പാട്ടുകള്‍ പാടും
കിളികളെ കണ്ടില്ലാന്നു വരുമോ
മാനത്തേക്ക് പറന്നകലും
വനശലഭങ്ങള്‍ കണ്ടില്ലാ എന്നുണ്ടോ
നിന്നിലെ കാമുകി അമ്മയായി
അമ്മുമ്മയായി മാറുമ്പോള്‍
പഴയ രമണനെ മറന്നുവോ
മണലാരണ്യത്തില്‍ വിരിയും
മുള്‍പൂക്കള്‍ നിന്നെ കുത്തി നോവിക്കാറില്ലേ
നിന്നില്‍പൂത്തുലയും പുലരിയും
സന്ധ്യയും നിന്നെ വേട്ടയാടാറില്ലേ
ഓര്‍മ്മകള്‍ നിറക്കും പാടവും പറമ്പും
ഓടികളിച്ചപ്പോള്‍ വീണു മുട്ട് പൊട്ടി
വിരിഞ്ഞ ചെമ്പരത്തി പൂ നിറത്തെ
പച്ചില നീര് പുരട്ടിയ കളിത്തോഴനെ
ചാമ്പക്കാ പൊട്ടിച്ചു തന്നു കണ്ണു നീര്‍ ഒപ്പിയ
സ്നേഹത്തിന്‍ നിറകുടമാം ഏട്ടനെ മറന്നുവോ
ചുട്ടു പൊള്ളും മണല്‍ കാറ്റില്‍ ഓര്‍മ്മ കുളിര്‍
വീണ്ടും തിരികെ മലനാട്ടിലേക്ക് വരുവാന്‍ തോന്നുന്നില്ലേ ..!!
നിഴലുകളുടെ പിന്നാലെ
പതുങ്ങും സുന്ദരി സുഖംതന്നെയോ
ഊടും പാവും നെയ്യും ജീവിത ലഹരിയില്‍
നീ വസന്തങ്ങളെ മറക്കുന്നുവോ
അവയുടെ പാട്ടുകള്‍ പാടും
കിളികളെ കണ്ടില്ലാന്നു വരുമോ
മാനത്തേക്ക് പറന്നകലും
വനശലഭങ്ങള്‍ കണ്ടില്ലാ എന്നുണ്ടോ
നിന്നിലെ കാമുകി അമ്മയായി
അമ്മുമ്മയായി മാറുമ്പോള്‍
പഴയ രമണനെ മറന്നുവോ
മണലാരണ്യത്തില്‍ വിരിയും
മുള്‍പൂക്കള്‍ നിന്നെ കുത്തി നോവിക്കാറില്ലേ
നിന്നില്‍പൂത്തുലയും പുലരിയും
സന്ധ്യയും നിന്നെ വേട്ടയാടാറില്ലേ
ഓര്‍മ്മകള്‍ നിറക്കും പാടവും പറമ്പും
ഓടികളിച്ചപ്പോള്‍ വീണു മുട്ട് പൊട്ടി
വിരിഞ്ഞ ചെമ്പരത്തി പൂ നിറത്തെ
പച്ചില നീര് പുരട്ടിയ കളിത്തോഴനെ
ചാമ്പക്കാ പൊട്ടിച്ചു തന്നു കണ്ണു നീര്‍ ഒപ്പിയ
സ്നേഹത്തിന്‍ നിറകുടമാം ഏട്ടനെ മറന്നുവോ
ചുട്ടു പൊള്ളും മണല്‍ കാറ്റില്‍ ഓര്‍മ്മ കുളിര്‍
വീണ്ടും തിരികെ മലനാട്ടിലേക്ക് വരുവാന്‍ തോന്നുന്നില്ലേ ..!!
Comments