മായാ മരീചിക
മായാ മരീചിക
കനവിന്റെ നിറങ്ങള്‍ തേടി
നിനവോളമെത്തി നില്ക്കുമ്പോള്
മുറിവേറ്റ മനസ്സിന്നു ലേപനം പുരട്ടാന്‍
ഒഴുകും മിഴിനീരു തുടക്കാന്‍ നീളുന്ന കരങ്ങള്‍
ഒരുവേള നിന്റെതാകുമെന്നാശിച്ചു ഞാന്‍
മദന പരവശനല്ല മഥിക്കുന്നൊരു മനസ്സിന്
മറുവാക്കുകേള്‍ക്കാതെ മരവിച്ചു പോകുന്നു
ദിനങ്ങളുടെ ദീനത എന്നില്‍
നിറക്കുന്നു മൗനം വാചാലമാക്കുന്നു
നിറഭേദങ്ങളില്ലാത്തൊരു വസന്തത്തിന്
ശഭളിമ കാളിമയാകാതെ ഇമവെട്ടാതെ
ഓരോ പദചലങ്ങള്ക്ക് കണ്ണും കാതും കൊടുക്കുന്നു
മോഹമെന്ന മാരീച മാന്പെടയെന്നില്
മായയെറ്റുന്നതെന്തേ മറയല്ലേ
പോകല്ലേ അകലത്തായിയിനിയും .............!!!!
Comments
ശുഭാശംസകൾ...