പവ്വര്‍ക്കട്ട്
പവ്വര്‍ക്കട്ട്
മുഖം കണ്ടല്ലെങ്കിലും ആശ്വാസത്തോടെ ഏറെ
അവളോടും മോളോടും സംസാരിക്കാന്‍
എല്ലാര്‍ക്കും തിരക്കാണ് ഇന്റര്‍നെറ്റും
ടിവിയും നമ്മുടെ ബന്ധങ്ങളെ അകറ്റുന്നു
പിന്നെ എനിക്കും അല്‍പ്പം
ആത്മാവിന്റെ നൊമ്പരങ്ങളെ
മൗനമായി താലോലിക്കാനും
കഴിഞ്ഞു കൊഴിഞ്ഞു പോയ കാലങ്ങളെയും
ഒക്കെ ഓര്‍ക്കാന്‍ ഏറെ സാധിക്കുന്നു
ചീവിടുകളുടെ ശ്രുതിയില്‍
മണ്‌ഡൂകങ്ങളുടെ കച്ചേരിയും
പഴയഓട്ടുവിളക്കിന്റെ മുനിഞ്ഞു കത്തുന്ന തിരികളില്‍
വായിച്ചു കൂട്ടിയത് ചിന്തകളില്‍ മദിക്കുന്നതും.
എല്ലാവരും ശാപവാക്കുകള്‍ പറഞ്ഞു പോകുന്നു
മറ്റുചിലര്‍ക്ക് മോഷണവും അനാശാസ്യങ്ങള്‍ക്കും
പറ്റിയ സമയമല്ലോ അതും രാത്രിയില്‍
വൈദ്യുതി പോകുമ്പോള്‍ അല്ലോ എന്നാല്‍ഏറെ
ആശ്വാസമാണു എനിക്ക് അപ്പോള്‍
കറന്റുകട്ടെ നീയെന്തൊരു അനുഗ്രഹം
Comments
ആശംസകള്‍