കനവോ നിനവോ
കനവോ നിനവോ
എന്‍ ഉള്ളില്‍ തെളിയും പ്രകാശമേ
ശാന്തതയാര്‍ന്ന നിമിഷങ്ങളും
തിരകളുടെ വരവും പോക്കും
എന്‍ ഹൃദയത്തില്‍ ആഴത്തില്‍ തൊടുമ്പോള്‍
അലംഘനീയമാമി ഇടത്ത് ഞാനും
ദൈവവും ഞാനും ഒറ്റക്കായി
എന്റെ ദുഖങ്ങളൊക്കെ ബാഷ്പികരിക്കപ്പെട്ടു
അവടെ എന്റെ സ്വപ്നനങ്ങളൊക്കെ
മഴയയായി പൊഴിയുന്നു
അവ സൂക്ഷിച്ചു വച്ചു തലമുറകള്‍ക്കായി
നാമെല്ലാം ബീജങ്ങളായി ജലകണങ്ങളായി
പ്രകൃതിയില്‍ ജന്മജന്മങ്ങളായി പുനര്‍ജനിക്കുന്നു
ഇതൊക്കെ ഇന്നലെ കണ്ടസ്വപ്നങ്ങളായി
എനിക്ക് ചുറ്റും നൃത്തം ചവട്ടിയതൊക്കെ
വെറും അല്ല എന്ന് എനിക്ക് മനസ്സിലായില്ല
ഇന്ന് നീപറഞ്ഞപ്പോഴാണ്
സത്യമായി തോന്നുന്നത്
അത് അങ്ങിനെ തന്നെആയിരിക്കട്ടെ
വിശ്വാസങ്ങള്‍ രക്ഷിക്കപെടട്ടെ
(ആശയം സ്റ്റെല്ലാ ടയിസന്റെ ഇംഗ്ലീഷ് കവിതയില്‍ നിന്നും )
Comments
Please put my original poem, when you translate and publish it. I love the way you put my ideas into Malaylam words. It is very poetical and mystical.
--Stella Tyson
Please put my original poem, when you translate and publish it. I love the way you put my ideas into Malaylam words. It is very poetical and mystical.
see your poem i did not translate word to word but the theme i took and add some more in my way and i have given in the bottom also that the theme is from your poem you did not see that ?!!!