അനുഭൂതി
അനുഭൂതി
മൂളലുകള്‍ ഏറെ ഭയപ്പെടുത്തി
നിന്‍ മൂകതയെന്നില്‍
അവാച്യമാം ആന്ദം പകരുന്നു
ഒടുങ്ങാത്ത അഭിനിവേശം ജീവിതത്തോടു
ഒരുവേള നീ നല്‍കിയ അഭിവാഞ്ചയുടെ
പരിണിതമാം സമ്മോഹന വികാരമോ
ഇതിനെയോ സ്നേഹമെന്നും
പ്രണയമെന്നും കവികള്‍ പാടിയത്
ഒരുവേള എന്റെ തോന്നലുകളോ
പറയു അവസാനിപ്പിക്കു ഈ മൗനമെന്ന
ആയുധം താഴെ വെക്കു വെള്ള കൊടിഉയര്‍ത്തു
അവസാനിക്കട്ടെ ഈ ശീത സമരം
അനുഭൂതി പൂക്കുമി വാടികയില്‍
പ്രണയത്തിന്‍ പാതയില്‍ നിന്നും
ഒളിച്ചോടി സന്യസിക്കണം എന്നുണ്ട്
ആവതില്ലല്ലോ ഈ മായാ യവനികക്കുള്ളില്‍
പെട്ട് ഉഴലുകയാണ് ,എന്തൊരു ശക്തി ഇതിനു
പ്രപഞ്ച സത്യമിതോ ജഗത് മിഥ്യയോ
Comments
ശുഭാശംസകൾ....