കുറും കവിതകള്‍ - 92


കുറും കവിതകള്‍ - 92

ആനന്ദം അലതല്ലും
ഇടമെല്ലാം മുള്ളുകള്‍
നിറഞ്ഞതാവും ജാഗ്രതേ!!!

വിജയമെല്ലാം അനന്തതയില്‍
ആ നിത്യ ശാന്തി
തെടുമിടത്തപഴിയില്ലായെന്നരു കണ്ടു

ജീവിതം എന്ന മഹാമേരുവില്‍
ഏറിയിറങ്ങുകിലെ പൂര്‍ണ്ണതയുള്ളൂ
വിടചോല്ലാന്‍ നേരമായില്ല

കരയാതെ ആകില്ലല്ലോ
ദുഖത്തിനറുതി
വേനല്‍ മഴയില്ലാതെ

പ്രഭാതം ഒളിഞ്ഞു
കൊടമഞ്ഞിന്‍ പുതപ്പഞ്ഞിഞ്ഞ
മലകളാല്‍


മുള്ളുവേലിചാടിയാലും
വേണ്ടില്ലകുളിമുറി കണ്ടല്ലോ
മൊബൈല്‍ക്യാമറ

ഉറങ്ങാന്‍ ഉണര്‍വേകുന്ന
ആകാശ ദൂതികള്‍
ഇവര്‍ മഴ

ഉടഞ്ഞ കണ്ണാടിയിലെ
പലമുഖം പോലെ
ഉള്ളം

കവിതയുള്ളപ്പോള്‍
പൈദാഹങ്ങള്‍ മറന്നു
എന്നും കുടെ ഉണ്ടാവട്ടെ അവള്‍

നിശ്വാസങ്ങളാല്‍
എന്റെ ചാറ്റ്  വിന്‍ഡോ നിറഞ്ഞു
എന്നിട്ടും മിണ്ടിയില്ലവള്‍

Comments

Cv Thankappan said…
ആനന്ദം അലതല്ലും
ഇടമെല്ലാം മുള്ളുകള്‍
നിറഞ്ഞതാവും ജാഗ്രതേ!!!
ആശംസകള്‍
ഉറങ്ങാന്‍ ഉണര്‍വേകുന്ന
ആകാശ ദൂതികള്‍
ഇവര്‍ മഴ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “