കുറും കവിതകള്‍ 81



കുറും കവിതകള്‍ 81

ഇടെക്കെപ്പോള്‍
മിടിക്കുമെന്‍ ഹൃദയത്തിന്‍
തുടിപ്പറിഞ്ഞു സഖാ

മനം നൊന്തു പാടിയ
സോപാന ഗീതികള്‍ക്കൊപ്പം
ഇടക്ക അടിവാങ്ങി കരഞ്ഞു


കര്‍പ്പൂരമൊഴിഞ്ഞു
തീര്‍ത്ഥതുള്ളികള്‍
മനം ആനന്ദനിര്‍വൃതിയില്‍

ദീപാരാധനക്ക്
നടയടച്ചു
മനസ്സുകള്‍ തമ്മില്‍ അടുത്തു


ചുറ്റമ്പല മതിലുകളില്‍
കണ്ണുകള്‍ ഉടക്കി
രണ്ടും രണ്ടും നാല്

പഞ്ചാരി മേളം മുഴങ്ങി
മനസ്സും തുടിച്ചു
അവളുടെ കണ്ണിലെ  നിറകാഴ്ച്ചയാല്‍

കദനം മുടിയഴിച്ചിട്ടാടി
വെളിച്ചപ്പാടിന്‍
വാളിനോടൊപ്പം

പഞ്ചവാദ്യം
കുടമാറ്റം
കണ്ണുകളില്‍ പ്രണയപൂരം

കുപ്പിവള കരിവള
ചാന്തു സിന്ദൂരം
നെഞ്ചിനുള്ളില്‍ പള്ളിവേട്ട

പൂരം പൊടി പൂരം
ചിന്തികടയില്‍ കുട്ടി ചിണുങ്ങി
അവളുടെ ശകാര കമ്പകെട്ടു

Comments

ajith said…
പൂരം പൊടിപൂരം
Cv Thankappan said…
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “