ഒരു വരിക്കവിത - 5
ഒരു വരിക്കവിത - 5
1 മഴയിത് പൊഴിഞ്ഞു ഇലച്ചാര്‍ത്തുകളില്‍ മനമത് വരവേല്‍പ്പു സന്തോഷത്താല്‍
2 കഴിവിതു വേണം മിഴിയും മൊഴിയുമറിയാന്‍ കവിത വിരിക്കാന്‍ നല്‍കട്ടെ കരുത്തു വാക്ക്ദേവത
3 ചിക്കന്നു വന്നു ചിരി തുകി കടന്നു കളഞ്ഞു കാലവും ആഘോഷങ്ങളും തീരാറായി പോകുവാന്‍ സമയവും ആകുന്നു
4 ചിതമെന്നത് ചിത്തത്തില്‍ തോന്നുകില്‍ ചോദ്യമെറെ വേണ്ട നടപ്പാക്കുക വേഗം
5 കഴുവിലെറ്റാതെ പ്രോത്സാഹിപ്പിക്കു വളരട്ടെ ഇനിയും കവിതയും മലയാള ഭാഷയെ
6 വര്‍ണ്ണങ്ങളാല്‍ ചാലിച്ചൊരു മഴവില്ലിന്‍ ചാരുതയാല്‍ ഉള്ളം തളിര്‍ത്തു
7 എഴുത്തച്ഛന്റെ എഴുത്താണിയിലുടെ കിളി പ്പെണ്ണ്‍ അവള്‍ പാടി രാമകഥാസായകം
8 ആശാന്‍ ആശയ ഗാഭീരത്താലും ഉള്ളൂര്‍ ഉള്ളു തുറപ്പിച്ചു വള്ളത്തോള്‍ തോളിലേറ്റി മലയാളത്തെ
9 ഒന്‍പതിലേറെ വമ്പനില്ല അക്കങ്ങളില്‍ എന്നാല്‍ ഒരു പൂജ്യമില്ലാതെ ആരും ആരുമല്ല
Comments
നന്നായിരിയ്ക്കുന്നു
അല്ലെങ്കിലോ....?
നന്നായിരിക്കുന്നു
ആശംസകള്‍