എന്റെ പുലമ്പലുകള്‍ -13


എന്റെ പുലമ്പലുകള്‍ -13



Dard Shayari SMS

ഞാന്‍ ജനിച്ചപ്പോള്‍ ഒരുപാടു കരഞ്ഞിരുന്നു
ലോകം അപ്പോള്‍ ഏറെ ചിരിച്ചിരുന്നു
ഒരു ദിവസം ഇതുനു പകരം ചോദിക്കണം
എപ്പോള്‍ അവര്‍ കരയും അപ്പോള്‍
ചിരിച്ചു കൊണ്ടുണരണമെനിക്ക്

 എപ്പോള്‍ ചില സ്വപ്നങ്ങള്‍ അപൂര്‍ണ്ണമാവുന്നുവോ
അപ്പോള്‍ ഹൃദയ വേദന കണ്ണുനീരില്‍ കുതിര്‍ന്നു ഒഴുകുന്നു
പറയുന്നു ചിലര്‍ ഞാന്‍ നിങ്ങളുടെ മാത്രമാണെന്ന്‌
എങ്ങിനെ എന്നറിയില്ല അവരും മൊഴി ചൊല്ലി അകലുന്നുവല്ലോ


ഒരു പക്ഷെ ഈ ഹൃദയത്തിലെ
എല്ലാ കാര്യങ്ങളും മറക്കുവാന്‍ കഴിയില്ല
അടഞ്ഞ കണ്ണുകളില്‍ സ്വപ്നത്തെ അലങ്കരിക്കാറുണ്ട്
സ്വപ്ന ലോകത്തെ തീര്‍ച്ചയായും സുക്ഷിക്കണേ സുഹൃത്തെ
എന്തെന്നാല്‍  സത്യം പലപ്പോഴും
ലോകത്തിനെ കണ്ണുനീര്‍ അണിയിക്കാറുണ്ടല്ലോ

Comments

എപ്പോള്‍ ചില സ്വപ്നങ്ങള്‍ അപൂര്‍ണ്ണമാവുന്നുവോ
അപ്പോള്‍ ഹൃദയ വേദന കണ്ണുനീരില്‍ കുതിര്‍ന്നു ഒഴുകുന്നു
Cv Thankappan said…
കണ്ണീരണിയിക്കുന്നതാണ്‌ സത്യം പലപ്പോഴും....
ആശംസകള്‍
"അടഞ്ഞ കണ്ണുകളില്‍ സ്വപ്നത്തെ അലങ്കരിക്കാറുണ്ട്" - സത്യം ! സ്വപ്നങ്ങള്‍ നമ്മള്‍ ആഗ്രഹിച്ചുപോകുന്ന കാര്യങ്ങള്‍ അല്ലേ ! നല്ല വരികള്‍, നല്ല ആശയവും ! ആശംസകള്‍ !

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ