Sunday, March 24, 2013

കുറും കവിതകൾ 73


കുറും  കവിതകൾ 73

വിളറിയ ആകശം
വെള്ളി വീശിയ താഴ്വരങ്ങളിലേക്ക്
രണ്ടു നനഞ്ഞ കണ്ണുകൾ

അവനവനിലേക്ക്‌ ഉറ്റുനോക്കു
മറ്റുള്ളവരുടെ വേദനകളും
നമ്മുടെതെന്നു തോന്നും

മഴവില്ലിൻ വർണ്ണങ്ങളുടെ
പ്രണയവീരകഥ  നീളുന്നു
സൂര്യാസ്തമയംവരെ

തിളങ്ങുന്ന  കണ്ണുനീരിന്നു
ചെറുതിരകളുടെ പ്രതീതി    
വികാരങ്ങളെ ആഴത്തിലോതുക്കിയ മനം          

മൃതുലതയുടെ നനുനനുത്ത
ചുണ്ടുകളിലമർന്ന മുളംതണ്ടിലുടെ
ദിവ്യ സംഗീതത്തിൻ മാറ്റൊലി  

രജതവര്‍ണ്ണമാര്‍ന്ന ചിന്തകൾ
കണ്ണുകളിൽ  മദ്ധ്യാഹ്നം
മൂകതയുടെ സുവര്‍ണ്ണ തിളക്കം

2 comments:

ajith said...

അവനവനിലേക്ക്‌ ഉറ്റുനോക്കു
മറ്റുള്ളവരുടെ വേദനകളും
നമ്മുടെതെന്നു തോന്നും

സൗഗന്ധികം said...

അവനവനിലേക്ക്‌ ഉറ്റുനോക്കു
മറ്റുള്ളവരുടെ വേദനകളും
നമ്മുടെതെന്നു തോന്നും

ശുഭാശംസകൾ...