കുറും കവിതകൾ 73
കുറും കവിതകൾ 73
വിളറിയ ആകശം
വെള്ളി വീശിയ താഴ്വരങ്ങളിലേക്ക്
രണ്ടു നനഞ്ഞ കണ്ണുകൾ
അവനവനിലേക്ക് ഉറ്റുനോക്കു
മറ്റുള്ളവരുടെ വേദനകളും
നമ്മുടെതെന്നു തോന്നും
മഴവില്ലിൻ വർണ്ണങ്ങളുടെ
പ്രണയവീരകഥ നീളുന്നു
സൂര്യാസ്തമയംവരെ
തിളങ്ങുന്ന കണ്ണുനീരിന്നു
ചെറുതിരകളുടെ പ്രതീതി
വികാരങ്ങളെ ആഴത്തിലോതുക്കിയ മനം
മൃതുലതയുടെ നനുനനുത്ത
ചുണ്ടുകളിലമർന്ന മുളംതണ്ടിലുടെ
ദിവ്യ സംഗീതത്തിൻ മാറ്റൊലി
രജതവര്‍ണ്ണമാര്‍ന്ന ചിന്തകൾ
കണ്ണുകളിൽ മദ്ധ്യാഹ്നം
മൂകതയുടെ സുവര്‍ണ്ണ തിളക്കം
Comments
മറ്റുള്ളവരുടെ വേദനകളും
നമ്മുടെതെന്നു തോന്നും
മറ്റുള്ളവരുടെ വേദനകളും
നമ്മുടെതെന്നു തോന്നും
ശുഭാശംസകൾ...