Wednesday, March 13, 2013

കുറും കവിതകള്‍ 64


കുറും കവിതകള്‍ 64

വൈകുമെന്നറിയുമ്പോള്‍
കരിനിഴല്‍ പടര്‍ന്നു
കണ്ണെഴുതി പൊട്ടുതൊട്ടമുഖം

കാതുകുത്തിന്‍ നോവില്‍
കണ്ണുകള്‍ നിറഞ്ഞു
കണ്ണാടി കണ്ടപ്പോള്‍ മനം കുളിര്‍ത്തു

നിദ്ര വരാറില്ലെന്നു കേഴുന്ന
നിന്‍ മിഴികളില്‍ കണ്ടു
വിഷാദത്തിന്‍ നിഴലാട്ടം

നിന്‍ കവിളില്‍ വിരിഞ്ഞ
കുങ്കുമ പൂവിന്‍ ചാരുതയില്‍
നിത്യമെന്‍ ഉണര്‍വിന്‍ കാഴ്ച

കുത്തും  കൊമയുമില്ലാതെ
പകര്‍ത്തി  എഴുതുമൊരു
ആധാരമാണിന്നെന്‍ ജീവിതം
 
തെരുവുകളിന്നു അരുതായ്മയുടെ
ഘോഷയാത്ര
വേദന കൊണ്ടു മനം

1 comment:

സൗഗന്ധികം said...

ശുഭാശംസകൾ...