കുറും കവിതകള്‍ 65- പൂരം


കുറും കവിതകള്‍ 65- പൂരം

കുടമാറ്റം
മനസ്സിന്‍ നിറവില്‍
പകല്‍ പൂരം

അമിട്ട് മത്താപ്പ് പൂത്തിരി
മനസ്സിനുള്ളില്‍
പൂരത്തിന്‍ നിറപോലിമ

ആലവട്ടം വെഞ്ചാമരം
പീലി താലി നെറ്റി പട്ടം
താള  മേളം പൂര തനിമ    

പുരുഷാരവം            
ഹര്‍ഷോന്മാദം          
പൂരപറമ്പില്‍      

പൂരത്തിനൊപ്പം  
ആനക്ക് പട്ടയും ചക്കരയും
പാപ്പാനോ അരപട്ടയും മുഴുപട്ടയും  

Comments

ഉത്സവപ്പറമ്പിലെത്തിയ പോലെ.

നല്ല കവിത

ശുഭാശംസകൾ...

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ