Wednesday, March 6, 2013

സൃഷ്ടിയും കാത്തു

സൃഷ്ടിയും കാത്തു  


അവള്‍ മൊഴിഞ്ഞു  എന്നൊടായി  
വാക്കുകള്‍   കൊണ്ടൊരു അടിത്തറയും    
വരികളാല്‍ ചുമരും
തലക്കെട്ട് കൊണ്ട് മേല്‍കൂരയും
എഴുതി തീര്‍ക്കുമ്പോള്‍
പറയട്ടെ എല്ലാവരും അതൊരു  
ഉത്തമ സൃഷ്ടിയെന്നു  
ഇതുവരക്കും ഒരു  കല്ലുപോലും വാനത്തില്‍  
ഇടാനാകാതെ  മാനം  നോക്കി
മനം നൊന്തിരിക്കുന്നു

2 comments:

Cv Thankappan said...

'വാന'ത്തിനായി വായനയും ലോകപരിചയവും ഉണ്ടല്ലോ?
എങ്കില്‍ അടിത്തറ ഉറപ്പുള്ളതു തന്നെ!
ആശംസകള്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കാറുണ്ട്..എന്നെങ്കിലും പെയ്യും.