കളിയാടീടണേ
കളിയാടീടണേ
കളിയോടങ്ങളില്‍ കതിര്‍ പൂത്ത പാടങ്ങളില്‍
കണ്കുളിരും മനം കവരും പൊയ്കയില്‍
കാറ്റിലാടി വിളിക്കും കേരവൃക്ഷതടങ്ങളില്‍
കമനിയമായി നൃത്തം വെക്കുമെന്‍ മനസ്സിലും
കുഞ്ഞോളങ്ങളില്‍ തത്തി കളിക്കും ആമ്പലും
കാത്തുനില്‍ക്കും മഴമേഘ ചാരുതയില്‍ വര്‍ണ്ണമൊരുക്കും
കമനിയ ഇന്ദ്ര ധനുസുകളില്‍ അലിഞ്ഞു ചേരും നിന്‍
കരവലയത്തിലോതുങ്ങാന്‍ കാത്തു നില്‍ക്കുമെന്‍
കാമിനി നീ വരികളിലുടെ വാര്‍ത്തിങ്കളായി
കേക കാകളി നതോന്നതകളില്‍
കനവു കണ്ടു ഉണരുമെന്നില്‍
കളിയാടിടണേ നിത്യം എന്‍ കവിതേ
Comments