കുറും കവിതകൾ 72


കുറും കവിതകൾ 72

ഓർമ്മതൻ ചെമ്പക തോപ്പിൽ
തേടിഞാനാ പ്രണയത്തിൻ
പുസ്തകവും അതിനുള്ളിലെ പീലിയും

പട്ടത്തിന്റെയും
അപ്പുപ്പൻതാടിയുടെയും
പിന്നാലെ ഓടിയ ബല്യമിന്നു എവിടെ

പഴം കഥയിലെ
രാജകുമാരനും കുമാരിയും
ഇന്നു അമ്മുമ്മാരെ തേടി അലയുന്നു

പഴയ വാക്കും ചാക്കും
എത്ര കീറിയാലും
ഉപയോഗ ശൂന്യമാവില്ല  

കണ്ണില്ലാത്തവനു
മൂക്കും ചെവിയും
പല്ലും നഖവും  കൂട്ട്

നാണമെന്തെന്നറിയാത്ത
പല്ലിൻ കൊട്ടക്കയകത്തെ  
എല്ലില്ലാ രാജാവു    

കതിരണിഞ്ഞ പാടം      
നമ്രശിരസ്ക്കയായി        
നവവധു പോൽ    

ദർപ്പണംകള്ളം പറയില്ല
മനസ്സിന്റെ മുഖം വിടരുന്നത്
പ്രതിച്ഛായയിൽ നിഴലിക്കുന്നു

Comments

ajith said…
ദര്‍പ്പണം കള്ളം പറയുകയില്ല

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “