ഒരു വരിക്കവിത - 3
ഒരു വരിക്കവിത - 3
1 മേഘപടകഞ്ചുകമണിഞ്ഞൊരമ്പിളിപ്പെണ്ണ്
2 രാവിന്‍ സാന്ദ്രതയലിയിച്ചൊരു പക്ഷി തന്‍ താരാട്ട്
3 വിഷാദമാർന്ന മുകിലകന്നു നിലാകുളിരണിഞ്ഞു മനം
4 വൃത്തമറിയാതെ ഗർത്തത്തിലായൊരെൻ കവിത
5 ആണ്‍ ഒരുത്തൻ ആണയിട്ടാലും പെണ്‍ ചിരിയിലെല്ലാമലിയുന്നു
6 താടനവും പീഡനവുമില്ലാത്ത വാർത്താ പത്രമുണ്ടോയിന്നു
7 വൃദ്ധ നയനങ്ങളിന്നു തോരാത്ത മഴപോലെ
8 അവധിയെന്നതു വിധിയില്ലാതെയിനി വിഷുവും കടന്നു പോകുമല്ലോ
9 "ക" യും വിതയുമില്ലാതെ മാറുന്നുയിന്നു കവിത
Comments
ആശംസകള്‍