കുറും കവിതകള്‍ 63


കുറും കവിതകള്‍ 63

ഒരു ഓലപന്തിനും
വളത്തുണ്ടിനും കുന്നികുരുവിനും
വഴക്കിട്ട ബാല്യം  

കൈ നക്കിയും
വാലാട്ടിയും ഇരുന്നിട്ടും
മീനും കൊണ്ട് പറന്നക്കന്നു

ഓര്‍മ്മകള്‍ക്ക്
ലഹരിയുടെ
ചുവ

പാട്ട കൊട്ടിയിട്ടും
വെയിലാല്‍ കണ്ണാടി കാട്ടിയിട്ടും
കൊത്തി പറന്നു വിശപ്പ്‌

ധ്യാനത്തിന്‍ ഉണര്‍വില്‍
കൊത്തി പറന്നു
കൊക്കു നിറയെ

പടരട്ടെ അലിയട്ടെ
ഞരമ്പുകളില്‍
പുതുമഴയുടെ മണം

പൂമ്പൊടിയും
തേനുറുമിടത്തു    
ചിറകടി ഏറും

നാലുചുവരുകളില്‍ ഒതുങ്ങാതെ
മൗനത്തിന്‍  മനോരഥത്താല്‍
വര്‍ണ്ണങ്ങള്‍ തീര്‍ക്കുന്നു കവിത

Comments

Cv Thankappan said…
ഒരു ഓലപന്തിനും
വളത്തുണ്ടിനും കുന്നികുരുവിനും
വഴക്കിട്ട ബാല്യം
നല്ല വരികള്‍
ആശംസകള്‍
ധ്യാനത്തിന്‍ ഉണര്‍വില്‍
കൊത്തി പറന്നു
കൊക്കു നിറയെ

കൊക്കിനെ കണ്ട് പഠിക്കണം..!


ശുഭാശംസകൾ...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “