കുറും കവിതകള്‍ 60


കുറും കവിതകള്‍ 60


ഉപ്പേരിയും പഴവും പായസവും
പര്‍പ്പിടകവും കൊതിയുണര്‍ത്തിയ  
ബാല്യകാലത്തെ  ഓണം

കൈയിലെ മൊട്ടയിലെ
ഗോട്ടിയാല്‍  ഏറ്റ കറുത്തപാടുകള്‍
അറിയാതെ ഓര്‍ത്തു പോയി ബാല്യം

ഓലപ്പന്തും പിപ്പിയും
വളയമുരുട്ടി വള്ളിനിക്കറിലെ
പിടിയുമായി ഓടിയകന്ന ബാല്യം

ആകാശത്തു  കമ്പകെട്ട്
മനസ്സില്‍ ഭീതിയോടെ
കണ്ണും കാതും പൊത്തിയ ബാല്യം

എള്ളും പൂവും ചന്ദനവും
നീരും  കൊടുത്ത  കൈകള്‍ക്കൊപ്പം
മനസ്സിനും  വേദന

മൂശയെക്കാള്‍ വിയര്‍ത്തു
ആലയില്‍
മൂശാരിയുടെ  ഉള്ളം

കൊടിയടയാളമില്ലാതെ
ഉറുമ്പുകളുടെ
അന്നവുമായുളള ജാഥ

Comments

കൊടിയടയാളമില്ലാതെ
ഉറുമ്പുകളുടെ
അന്നവുമായുളള ജാഥ
അതെയതെ. അല്ലാതെ അന്നം മുടക്കാനുള്ള ജാഥയല്ല. ഇന്നു കാണുന്ന പോലെ..
നല്ല കവിത
കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാത്തത്ത് കഷ്ടം തന്നെ..
എന്തിനീ വാശി..?

ശുഭാശംസകൾ......
നല്ല വരികള്‍ ..ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “