നഷ്ടങ്ങള്‍
നഷ്ടങ്ങള്‍
പ്രണയത്തിന്‍ കനവുകള്‍ അവര്‍ കാട്ടുന്നുയെറെ
രാത്രിയികളില്‍ ഉണര്‍ത്തുന്നു ഇവര്‍
കണ്ണില്‍ കരിമഷി എഴുതുന്നതെങ്ങിനെ
ഈ കണ്ണുകള്‍ തോര്‍ന്നിട്ടുവേണ്ടേ
ഓരോ പുതിയ വളവുകള്‍ തിരിയുമ്പൊഴെ സന്ധ്യയായിടുന്നു
ജീവിതം പ്രണയത്തിന്റെ പേരില്‍ നഷ്ടമാകുന്നു
എങ്ങിനെ കാണും നാളെകളുടെ സ്വപ്നങ്ങള്‍
ഓരോ സന്തോഷവും പൂവണിയുന്നതിനു മുമ്പേ
കൊഴിഞ്ഞുപോകുന്നുവല്ലോ
ഹൃദയത്തിന്‍ ഭാഷ ആരുമറിഞ്ഞില്ല
വേദനകള്‍ എപ്പോഴും ലോകമേ നീ തന്നിട്ടുള്ളൂ
ഓരോ വേദനകളും നിശബ്ദമായി സഹിച്ചു
എന്നിട്ടും അവര്‍ എന്നെ കഠിന ഹൃദയന്‍ എന്ന് വിളിച്ചല്ലോ
Comments
കവിതാ വിഭാഗത്തിലിതു കണ്ടില്ല.
ശുഭാശംസകൾ.....
ഇനിയും തുടരൂ...
ഭാവുകങ്ങള്‍.