സമ - കാലികം (ആക്ഷേപ ഹാസ്യ കവിത )

സമ - കാലികം  (ആക്ഷേപ ഹാസ്യ കവിത )

തള്ള ചവിട്ടിയാല്‍
പിള്ളക്ക് കേടില്ല
പിള്ള ചവിട്ടിയാലോ പിളരും

കാര്യങ്ങള്‍ തന്നോടു അടുക്കുമ്പോള്‍
സ്വകാര്യങ്ങളൊക്കെ സൗകര്യം പോലെ
ഭരണ പ്രതിപക്ഷങ്ങളൊക്കെ മറക്കും

സ്ത്രീ കളി തീകളിയാകുമെന്ന്
ചീപ്പായി പറയുന്നവര്‍ക്ക്
പദവികളില്‍ തുടരാം

രാഷ്ട്രീയത്തിന്റെ അരാഷ്ടിയത മാറ്റാന്‍
അല്‍പ്പം കരച്ചിലും പിഴിച്ചിലും
പീഡനവും തടവും ആകാം

Comments

കവിയൂര്‍ മാഷെ,
വനിതാദിനത്തില്‍ ആക്ഷേപ ഹാസ്യ കവിതയുമായെത്തി ശരിക്കും രാഷ്ട്രീയ മേലാളന്‍മ്മര്‍ക്ക് ശരിക്കും അടി കൊടുത്തിരിക്കയാണ്.
Cv Thankappan said…
അര്‍ത്ഥവത്തായ വരികള്‍
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “