പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ -13
പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ -13
61 നീ വരുമ്പോള്‍ ചുണ്ടുകളില്‍ മൗനവും
കണ്ണുകളില്‍ നിഴലിക്കുന്ന ഇംഗിതത്താല്‍
എന്നിലെ എന്നെ തന്നെയും നീ അപഹരിച്ചു
നടന്നകലുന്നുവോ ,പ്രണയമേ !!
62 എന്നെ ഇത്രയം പ്രേമിക്കരുതെ
ലോകം മുഴുവനും അറിയപ്പെടും
വഞ്ചന ഒട്ടുമെ കാട്ടല്ലേ എന്നോടു
ഞാന്‍ ഈ ലോകത്തെ തന്നെ
വിട്ടകലാന്‍ കാരണമാക്കല്ലേ പ്രണയമേ
63 അല്‍പ്പം നിന്റെ വാക്കിനാലും
ചാറ്റ മഴയാലും ലഹരിയേറുന്നുണ്ട്
എന്നെ വെറുതെ മദ്യപാനിയായി
മുദ്രകുത്തരുതെ ,നിന്നെ ആദ്യമായി
കണ്ടതിനു ശേഷമാണ് ഈ ഹൃദയത്തില്‍
തോന്നലുകളെറിയത് ,പ്രണയമേ !!
64 ഈ കണ്ണുകളാണ് നിന്റെ ഏക പരിചയമെനിക്ക്
നിന്റെ മന്ദഹാസമാണ് എനിക്ക് ഏക അഭിമാനം
നീ നിന്നെ തന്നെ സൂക്ഷിച്ചു കൊള്ളണേ
എന്തെന്നാല്‍ നിന്റെ ശ്വാസനിശ്വാസമാണ്
എന്റെ ജീവിതം പ്രണയമേ !!
65 സൂര്യന്‍ അടുക്കല്‍ ഉണ്ടെങ്കിലോ ,ഇല്ലെങ്കിലോ ,
വെളിച്ചമെപ്പോഴും നിന്റെ കൂടെ ഉണ്ടാകുമല്ലോ
ചന്ദ്രന്‍ അടുക്കല്‍ ഉണ്ടെങ്കിലോ ,ഇല്ലെങ്കിലോ ,
നിലാവ് എപ്പോഴും നിന്റെ അരികിലുണ്ടാവുമല്ലോ
അത് പോലെ നീ അരികിലുണ്ടെങ്കിലോയില്ലെങ്കിലോ
നിന്റെ ഓര്‍മ്മകലെപ്പോഴും എന്‍ അരികിലുണ്ടാവുമല്ലോ ,പ്രണയമേ
66 പരിഭവമോ പിണക്കമോ നിന്നോടുണ്ടായാലും
ഈ ദയാ വായിപ്പുകളെപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കും
നിന്നോടോയി ,ഒരു അപേക്ഷയെ ഉള്ളുയെനിക്ക്
പരിഭവം അല്‍പ്പം എനിക്ക് നിന്നോടു തോന്നിയാലും
നീ എന്നോടു പിണങ്ങല്ലേ ,പ്രണയമേ !!
Comments