അവള്‍ പാടി (ഗാനം )


അവള്‍ പാടി (ഗാനം )



നീലിമയിലലിഞ്ഞു അവള്‍ പാടി 
നീലാരവിന്ദാനിന്‍  മുരളീരവത്തിലെയെന്നെകുറിച്ച്  
നിലക്കാത്തോരു ഗാനം കേട്ട് 
നീരജ നയനയായി സന്തോഷത്താല്‍ എന്‍ 
കനവിലും നിനവിലും നിറയും
കണ്‍ കണ്ട ദൈവമേ  
കാര്‍വര്‍ണ്ണാ ,എന്നില്‍ 
കനിയണേ നിത്യമെന്നും 
മഥുരതന്‍ മധുരമേ 
മായാ പ്രപഞ്ചമേ 
മരുവുക നിത്യം 
മനമിതില്‍ കണ്ണാ 
രാധയ്ക്കും രുക്മിണിക്കും
അനുരാഗമായി മാറിയോരെന്‍ കണ്ണാ  
എന്‍ രാഗങ്ങളൊക്കെയകറ്റി 
എന്നുള്ളിലെ തൃഷ്ണയകറ്റണേ എന്‍ കണ്ണാ           
    
     

     

Comments

കണ്ണാ ആലില കണ്ണാ പാലാഴി തിരയില്‍ ഒഴുക്കും ഒഴുക്കും ആലില കണ്ണാ ....
Anonymous said…
കണ്ണനു ഇഷ്ടാകും....
kanakkoor said…
എന്താണ് ഒരു വല്ലാത്ത കൃഷ്ണ ഭക്തി ? അമിത ഭക്തി സംശയിക്കേണം

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ