അഫ്രിക്കേ.......


അഫ്രിക്കേ....... 
ദുഖിക്കവേണ്ട  പ്രണയത്തിന്‍ സത്തേ 
നിന്റെ ഭൂഗര്‍ഭ ഖനികളെ 
തുരന്നു നിന്നിലെ അര്‍ഥം 
വാരിക്കുട്ടി കൊണ്ട് പോകുന്നവര്‍ 
നിന്‍ മക്കളുടെ വിയര്‍പ്പിന്‍ കണങ്ങളെ 
വജ്രമായി കരുതാതെ നിനക്കായി 
പട്ടിണി പരിവട്ടങ്ങള്‍ വച്ചുനീട്ടിയിട്ടു  
പഴി പറഞ്ഞു നിന്‍ ദാരിദ്രത്തെ 
ലോകത്തിന്‍ മുന്നില്‍ കാട്ടി 
ദ്രവ്യമായി മാറ്റുന്നു ,ഒന്ന് മറിയാതെ     
എല്ലാം സഹിച്ചു നീ മുന്നേറുമ്പോള്‍  ---- 
ഓര്‍ക്കുന്നു മഹാത്മജിയുടെ   ഹൃദയത്തിലും 
നിനക്കായി നോമ്പരപൂകള്‍ വിടര്‍ന്നിരുന്നു 
വര്‍ണ്ണ വിവേചനത്തിനെതിരെ പടപൊരുതി 
ഇന്നും നിന്‍ കുടെ കഴിയുന്നു മഹത്തുക്കള്‍ 
കറുത്ത മുത്തിന്‍ അനുഗ്രഹീത നായകനാം 
നെല്‍സന്‍ മണ്ടെലയും നിന്നോടൊപ്പം 
ഉള്ളപ്പോള്‍ ഇനി എന്തിനു ഖിന്നത 
ഉയര്‍ന്നു പറക്കട്ടെ നിന്‍ ഖ്യാതി  ലോകമൊക്കെ          

Comments

keraladasanunni said…
ഏറെ ചൂഷണങ്ങള്‍ക്ക് വിധേയമായിട്ടുള്ള പ്രദേശമാണ് ആഫ്രിക. പട്ടിണിക്കോലങ്ങലുടെ പടങ്ങള്‍ മാധയമങ്ങളില്‍ കാണുമ്പോള്‍ ഉണ്ടാകുന്ന നൈമിഷികമായ സഹതാപത്തില്‍ എല്ലാം 
ഒതുങ്ങുന്നു.
കറുത്ത ഭൂഖണ്ടമെന്നു വിളിച്ചു പാശ്ചാതയാര്‍ അവരുടെ ഹൃദയത്തിലെ വെളുത്ത മുത്തുകളെ മുഴുവന്‍ വാരി കൊണ്ട് പോയി അവിടം വെളിപ്പിച്ചു , അവിടേക്കുള്ള പുതിയ പാതകള്‍ വെട്ടുകയാണ് എന്ന് ഏഷ്യന്‍ രാജ്യങ്ങള്‍ ചൈന ഉള്‍പ്പെടെ പുതിയ കുരിക്കുകളുമായി
നന്നായി ജീ ആര്‍ കവിത.
ആശയവും മികച്ചത്
ആശംസകള്‍
ajith said…
മണ്ടേല എന്റെ ആരാധ്യനായ ഒരു നേതാവ്

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ