അഫ്രിക്കേ.......
അഫ്രിക്കേ.......
നിന്റെ ഭൂഗര്‍ഭ ഖനികളെ
തുരന്നു നിന്നിലെ അര്‍ഥം
വാരിക്കുട്ടി കൊണ്ട് പോകുന്നവര്‍
നിന് മക്കളുടെ വിയര്പ്പിന് കണങ്ങളെ
വജ്രമായി കരുതാതെ നിനക്കായി
പട്ടിണി പരിവട്ടങ്ങള്‍ വച്ചുനീട്ടിയിട്ടു
പഴി പറഞ്ഞു നിന് ദാരിദ്രത്തെ
ലോകത്തിന് മുന്നില്‍ കാട്ടി
ദ്രവ്യമായി മാറ്റുന്നു ,ഒന്ന് മറിയാതെ
എല്ലാം സഹിച്ചു നീ മുന്നേറുമ്പോള്‍ ----
ഓര്‍ക്കുന്നു മഹാത്മജിയുടെ ഹൃദയത്തിലും
നിനക്കായി നോമ്പരപൂകള് വിടര്‍ന്നിരുന്നു
വര്‍ണ്ണ വിവേചനത്തിനെതിരെ പടപൊരുതി
ഇന്നും നിന് കുടെ കഴിയുന്നു മഹത്തുക്കള്‍
കറുത്ത മുത്തിന് അനുഗ്രഹീത നായകനാം
നെല്സന് മണ്ടെലയും നിന്നോടൊപ്പം
ഉള്ളപ്പോള്‍ ഇനി എന്തിനു ഖിന്നത
ഉയര്‍ന്നു പറക്കട്ടെ നിന് ഖ്യാതി ലോകമൊക്കെ
Comments
ഒതുങ്ങുന്നു.
ആശയവും മികച്ചത്
ആശംസകള്‍