കണ്ണുനീര് മൊഴികള്‍
കണ്ണുനീര് മൊഴികള്‍
മനസ്സിന്റെ വിളികള്‍ക്കിത്ര ശക്തി ഉണ്ടായിരുന്നുവെങ്കില്‍
ഞാന്‍ നിന്നെ കുറിച്ചൊന്നു ഓര്‍ക്കും പോഴേക്കും
നീ അതു അറിഞ്ഞിരുന്നെങ്കിലിന്നു ഈശ്വരനോട്
ഇത്രയേ ചോദിക്കുകയുള്ളൂ , നീ എന്താഗ്രഹിക്കുന്നുവോ
അതു സത്യമാവട്ടെ ഇപ്പോഴുമെന്നു മാത്രമെന്നായി
************************************************
ഒളിച്ചും പാത്തും ആരോടും കൂട്ടുകൂടിയില്ല ഞാന്‍
പ്രണയമെന്നു കരുതിയതിന്റെ കടമങ്ങുവീട്ടി
മാലോകര്‍ ചോദിച്ചു ഈ മൗനമെന്തിനെന്നു
പകരമായി വരച്ചു കാട്ടി ഉടഞ്ഞ ഹൃദയത്തിന് ചിത്രം
*************************************************
ഈ മാലോകരെല്ലാം കണ്ടുമുട്ടി പരസ്പരം
അറിഞ്ഞു തീരും മുന്‍പേ പിരിഞ്ഞു പോകുന്നു
അടുക്കുവാന്‍ കഴിഞ്ഞില്ല എങ്കില്‍ എന്തിനിവര്‍ അടുക്കുന്നു
*********************************************************
കണ്ണ് നീരിനോടു എത്ര പറഞ്ഞു നോക്കി
ഏകാന്തതയില്‍ വരുവാന്‍ ,എന്നാല്‍
നാലാളു കുടുമ്പോള്‍ എന്തെ ഓടി എത്തുന്നു
കണ്ണ് നീര് ദുഖത്തോടെ പറഞ്ഞു
എത്ര അധികം ആളുകളുടെ ഏകാന്തത കാണുമ്പോള്‍
വരാതിരിക്കനാകുമോ പിന്നെ അല്‍പ്പം ചിലപ്പോള്‍
താമസിക്കുന്നത് അറിഞ്ഞു കൊണ്ടല്ല കുട്ടുകാരാ
********************************************************
ജീവിതം പലപ്പൊഴു ഓരോ കാഴ്ചകളും കാട്ടും
ചിലപ്പോള്‍ ചിരിപ്പിക്കും അതുപോലെ കരയിപ്പിക്കും
ഇവറ്റയെ കണ്ണു മടച്ചു വിശ്വസിക്കല്ലേ
എപ്പോള്‍ എവിടെയാണോ എന്ന്
അറിയുകയില്ല കൈ ഒഴിയുന്നത്
Comments