കണ്ണുനീര്‍ മൊഴികള്‍


കണ്ണുനീര്‍ മൊഴികള്‍ 

Dard Bhari Shayari SMS 
മനസ്സിന്റെ വിളികള്‍ക്കിത്ര ശക്തി ഉണ്ടായിരുന്നുവെങ്കില്‍ 

ഞാന്‍ നിന്നെ കുറിച്ചൊന്നു ഓര്‍ക്കും പോഴേക്കും 

നീ അതു  അറിഞ്ഞിരുന്നെങ്കിലിന്നു  ഈശ്വരനോട് 

ഇത്രയേ ചോദിക്കുകയുള്ളൂ , നീ എന്താഗ്രഹിക്കുന്നുവോ 

അതു സത്യമാവട്ടെ  ഇപ്പോഴുമെന്നു മാത്രമെന്നായി 
       
************************************************
ഒളിച്ചും പാത്തും ആരോടും കൂട്ടുകൂടിയില്ല ഞാന്‍ 

പ്രണയമെന്നു കരുതിയതിന്റെ കടമങ്ങുവീട്ടി

മാലോകര്‍ ചോദിച്ചു ഈ മൗനമെന്തിനെന്നു 

പകരമായി വരച്ചു കാട്ടി ഉടഞ്ഞ ഹൃദയത്തിന്‍ ചിത്രം  

*************************************************
ഈ മാലോകരെല്ലാം കണ്ടുമുട്ടി പരസ്പരം

അറിഞ്ഞു തീരും മുന്‍പേ പിരിഞ്ഞു പോകുന്നു 

അടുക്കുവാന്‍ കഴിഞ്ഞില്ല എങ്കില്‍ എന്തിനിവര്‍ അടുക്കുന്നു 

*********************************************************
കണ്ണ് നീരിനോടു എത്ര പറഞ്ഞു നോക്കി 

ഏകാന്തതയില്‍ വരുവാന്‍ ,എന്നാല്‍ 

നാലാളു കുടുമ്പോള്‍ എന്തെ ഓടി എത്തുന്നു 

കണ്ണ് നീര്‍ ദുഖത്തോടെ പറഞ്ഞു 

എത്ര അധികം ആളുകളുടെ ഏകാന്തത കാണുമ്പോള്‍ 

വരാതിരിക്കനാകുമോ പിന്നെ അല്‍പ്പം ചിലപ്പോള്‍ 

താമസിക്കുന്നത് അറിഞ്ഞു കൊണ്ടല്ല കുട്ടുകാരാ 

********************************************************
ജീവിതം പലപ്പൊഴു ഓരോ കാഴ്ചകളും കാട്ടും
ചിലപ്പോള്‍ ചിരിപ്പിക്കും അതുപോലെ കരയിപ്പിക്കും 
ഇവറ്റയെ കണ്ണു മടച്ചു വിശ്വസിക്കല്ലേ 
എപ്പോള്‍ എവിടെയാണോ എന്ന് 
അറിയുകയില്ല കൈ ഒഴിയുന്നത് 

Comments

kanakkoor said…
Kaviyoor sir...ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ