എന്തേ ഇങ്ങനെ ?


എന്തേ  ഇങ്ങനെ ?


കാടിനു തീപിടിച്ചു 
കെടുത്താന്‍ തീകത്തിച്ചു 
ഇനി കത്തിക്കാന്‍ 
കൈയ്യും കാലും തലയും ബാക്കി 
ഹൃദയം പണ്ടേ കത്തി  


കപ്പലും വഞ്ചികളും കടലില്‍ തന്നെ 
മരിക്കുന്നവന്‍ വഞ്ചികളിലും ബോട്ടുകളിലും
നിറ ഒഴിക്കുന്നവനു മാത്രം  എന്തേ 
മാനസാന്തരവും ,കുമ്പസാര കൂടുമായി കപ്പലേറുന്നു  

ഒഴുക്കിവിട്ടു ഭയത്താലെ 
ഇനി ഒഴിയാതെ കൂടട്ടെ 
കറണ്ടു കട്ടും  കുടിവെള്ള ക്ഷാമവും    

   

Comments

Satheesan OP said…
എന്തെ ഇങ്ങനെ ..?
എഴുത്തു കൊണ്ട് കുറച്ചെങ്കിലും മാറ്റമുണ്ടാകുമെങ്കില്‍ .??
ആനുകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കിയ ഒരു നല്ല കവിത ..
ആശംസകള്‍
അതെ ജി ഭയത്താലെ ഒഴുക്കി , നമ്മിലേക്ക് വരുന്നത് അന്ധകാരവും വരള്‍ച്ചയും പിറവം കഴിഞ്ഞോട്ടെ സര്‍ക്കാരിന്റെ വിശ്വരൂപം കാണാം ആശംസകള്‍
SUNIL . PS said…
ആനുകാലിക പ്രശ്നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന നല്ലൊരു കവിത .. അഭിനന്ദനങ്ങള്‍....
khaadu.. said…
ഒഴുക്കിവിട്ടു ഭയത്താലെ
ഇനി ഒഴിയാതെ കൂടട്ടെ
കറണ്ടു കട്ടും കുടിവെള്ള ക്ഷാമവും
Kalavallabhan said…
സ്വന്തം കുഴി തോണ്ടുന്നവർ

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ