പത്രത്തിലുടെ കണ്ണോടിക്കുമ്പോള്‍- 5 (12 /05 /2011 )

പത്രത്തിലുടെ കണ്ണോടിക്കുമ്പോള്‍- 5 (12 /05 /2011 )




വോട്ടെണ്ണല്‍: ഫലം


നാളെ ഉച്ചയോടെ

ഓരോരുത്തരുടെയും കര്‍മ്മ ഫലം അറിയാം



തൃശ്ശൂര്‍ പൂരം ഇന്ന്



കുടമാറ്റവും കോടി മാറ്റവും

പൊട്ടാത്ത പടക്കങ്ങളും നാളെ

വോട്ടെണ്ണല്‍ കഴിയുമ്പോള്‍ പൊട്ടിത്തീരും



മുംബൈ : മലയാളികളെ


കൊള്ളയടിച്ച ടിക്കട്റ്റ്


പരിശോധകന്‍ അറസ്റ്റില്‍



മലയാളി എന്ന മിടുക്കനെ

ആര്‍ക്കും അത്ര പെട്ടെന്ന് കൊള്ളയടിക്കാന്‍ ആകുമോ

ജമാ അത്ത് പ്രവര്‍ത്തകരുടെ ഇടപെടല്‍ ആശംസ അര്‍ഹിക്കുന്നു



എന്‍ഡോ സള്‍ഫാന്‍ ; സുപ്രീം കോടതിയുടെ അന്തിമ വിധി നാളെ

വിധി മാലോകര്‍ക്ക് ഉതകട്ടെ എന്ന് ആശ്വസിക്കാം

ഇടക്കാല നിരോധനമാവാം

പകരം വിഷം കണ്ടു പിടിക്കും വരെ ഇത് ആകാം



യുപി യിലെ പ്രക്ഷോഭ ഭൂമിയില്‍ പ്രവേശിച്ച രാഹുല്‍ അറസ്റ്റില്‍

കിട്ടിയ അവസരം മുതലാക്കാതിരിക്കുമോ

വിത്ത്‌ ഗുണം പത്തു ഗുണം

കൊച്ചു മോന്‍ ആരുടെയാ



ലജ്ജ തോന്നുന്നു - രാഹുല്‍



അതേ കുട്ടുക്ഷികലുടെയും

സ്വന്തം ആളുകളുടെയും

അഴിമതി കണ്ടിട്ടാണോ

അതോ പ്രക്ഷോഭണത്തിനെ

അടിച്ചമര്‍ത്തുന്നതിനോ



നാലാം റാങ്ക് മലയാളിക്ക്

സിവില്‍ സര്‍വീസ് പരിക്ഷാഫലം പ്രഖ്യാപിച്ചു ;


ദിവ്യദര്‍ശിനിക്ക് ഒന്നാം റാങ്ക്



നാലെങ്കില്‍ നാല് കഷ്ടപ്പെട്ടു പഠിച്ചു അന്യദേശത്തു പോയി

തൊഴില്‍ സമ്പാതിക്കണമല്ലോ മലയാളിക്ക് അല്ലേ



ഭോപ്പാല്‍ ദുരന്തം : സി ബി ഐ.യുടെ


തിരുത്തല്‍ ഹര്‍ജി തള്ളി




തിരുത്തി തിരുത്തി ഒടുവില്‍

ദുരന്തം തന്നെ ഉണ്ടായില്ല എന്ന് ആകുമോ

Comments

ajith said…
കുറി; മറുകുറി

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ