പത്രത്തിലുടെ കണ്ണോടിക്കുമ്പോള്‍-2

പത്രത്തിലുടെ കണ്ണോടിക്കുമ്പോള്‍-2




മലയാളം ഒന്നാം ഭാഷയായി

മലയാളം ഇനി വിദ്യാലയങ്ങളില്‍

ഒന്നാം ഭാഷയായി മാറ്റിയെന്ന്

സാധാരണക്കാരന്റെ മക്കള്‍ പഠിക്കട്ടെ

നേതാക്കളുടെ മക്കള്‍ വിദേശത്തല്ലേ



രാജയെ പഴി ചാരാന്‍ ശ്രമം

കരുണയുള്ളോന്റെ

മകളല്ലേ മൊഴിഞ്ഞത്

എന്ത് അഴിമതി

അഴി രാജക്കു മതിയെന്നു കന്നിമൊഴി



10 ,000 കോടിയുടെ നഷ്ടം


എയര്‍ ഇന്ത്യയും കേന്ദ്രവും പ്രതികുട്ടില്‍

കോടികള്‍ക്ക് ഇന്ന് ഒരു വിലയുമില്ലല്ലോ

പതിനായിരമോ അതില്‍ അധികമോ

നഷ്ടമുണ്ടാവട്ടെ, ഇതിന്‍ ഭാരം ചുമക്കാന്‍

നൂറ്റി ഇരുപത്തിയഞ്ച് കോടി ജനമുണ്ടല്ലോ



കാവല്‍ക്കാരനെ കൊന്ന് സ്വര്‍ണ്ണക്കട കൊള്ളയടിച്ചു

ബാങ്കുകളുടെ പരിരക്ഷയുണ്ടല്ലോ

എന്നും കൊള്ളയടിക്കുന്നവനെ

ഒരുനാള്‍ കൊള്ളയടിച്ചത് സാരമില്ല

പങ്കു പറ്റുവാന്‍ ഏറെ പേര്‍ വേറയുമുണ്ടല്ലോ

എങ്ങിനെ കൊള്ള നടത്താതിരിക്കും



ലോട്ടറി : മാര്‍ട്ടിനു മായുള്ള കരാര്‍ ഭൂട്ടാന്‍ റദ്ദാക്കി

ഭൂട്ടാന്‍ പൂട്ടിയാലെന്തു

'മാര്‍ട്ടിന്‍ ലോട്ടറി' തുടങ്ങിയാല്‍ പോരെ

പാര്‍ട്ടികളേറെ ഉണ്ടല്ലോ കുടെ കുടാന്‍



വാല്‍ കഷ്ണം :

പേരില്‍ അസംതൃപ്പ്ത്തിയാല്‍

"മാര്‍ട്ടിന്‍പാര്‍ട്ടി ലോട്ടറി" എന്നാക്കിയതായി

ഉന്നത കേന്ദ്രങ്ങള്‍ അറിയിച്ചു

Comments

SHANAVAS said…
വളരെ ആഴത്തിലുള്ള വായന ആവശ്യപ്പെടുന്ന കവിതകളാണ്,കവിയൂര്‍ സാറിന്റെ കവിതകള്‍.നന്നായി ആസ്വദിക്കുന്നു.ആശംസകള്‍.
ajith said…
വാര്‍ത്തകള്‍ വൃത്തത്തില്‍. കൊള്ളാം
nannayittund.. abhinandaanngal
Lipi Ranju said…
എല്ലാം നന്നായിട്ടുണ്ട് ചിന്തിപ്പിക്കുന്ന കവിതകള്‍ ...
നാടിന്റെ അവസ്ഥ ഏതാനും വരികളിലൂടെ ...
അഭിനന്ദനങ്ങള്‍ ...

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ