Saturday, May 14, 2011

മറുകണ്ടം വെട്ടി വോട്ടു പെട്ടി




പെട്ടി പെട്ടി വോട്ടിന്‍ പെട്ടി

പെട്ടി തുറന്നപ്പോള്‍ വീഎസും ഉമ്മന്‍ ചാണ്ടിയും ഞെട്ടി

പൊട്ടി പൊട്ടി മുള പൊട്ടി

പൊട്ടി വിരിഞ്ഞു താമര തൊട്ടിലില്‍ തന്നെ നിലംപൊത്തി

പെട്ടത് പെട്ട് ഇനി മുഖ്യനായി തല വെട്ടി

പെട്ടതിനും തൊട്ടതിനും കലഹം പൊട്ടി

ഞെട്ടിച്ചു സാധാരണ ജനം ഞെട്ടിച്ചു

ഒട്ടിയ പോസ്റ്റെറും വിരലിലെ മഷിയും വറ്റി

തികട്ടി തികട്ടി പഴയ കാര്യങ്ങളൊക്കെ പയറ്റി

തെറ്റി തെറ്റി വഴിയൊക്കെ തെറ്റി

കെട്ടി കെട്ടി എല്‍ ഡി എഫിനെ പിടിച്ചു കെട്ടി

ചമ്മട്ടി കൊണ്ടോ മമട്ടി കൊണ്ടോ പറ്റില്ല

പട്ടിണിയില്ലാത്ത കേരള ജനത തകില് കൊട്ടി

പടയണി കണ്ടു കേരള ജനത മടുത്തു കെണികെട്ടി

പടി പടിയായി കേറട്ടെ പാര്‍ട്ടി കളിനിയും

പറ്റിക്കാതെ ജനതതിയകറ്റി നിര്‍ത്തി

നടക്കാതെ ഇരിക്കട്ടെ കസേര കളിയിനിയും

കാലു കെട്ടാം ഇനി മറുകണ്ടം വെട്ടി വോട്ടുപെട്ടി


6 comments:

ചന്തു നായര്‍ said...

പെട്ടീ...പെട്ടീ..ശിങ്കാരപ്പെട്ടി..പെട്ടിതുറന്നപ്പോൾ നാട്ടാര് ഞെട്ടി...ഇനിയെന്തൊക്കെ കാണാങ്കിടക്കുന്നൂ..എന്റെ വേളാങ്കണ്ണീ മാതാവേ...!

SHANAVAS said...

ഇനി എന്തെല്ലാം അങ്കം കാണാനിരിക്കുന്നു?ഒരു ഞാണിന്മേല്‍ കളി കാണാം .കണ്ടുകൊണ്ടിരുന്നതിനെക്കാള്‍ കേമമായ കളി കാണാം.

thomas abraham said...

Any type of play come to success with people support only. If politicians not getting support from ourself, they can do nothing, simply back to their place.The poetry of GR opens the world of the ugly game of our representatives

ajith said...

പെട്ടി പണ്ടോറയുടെ പെട്ടി പോലെയാകുമോ?

Lipi Ranju said...

സഹിക്കുക... അല്ലാതെ എന്ത് ചെയ്യാന്‍!

ഉമ്മു അമ്മാര്‍ said...

കിട്ടി..കിട്ടി.. ഇരുവർക്കും കിട്ടി..