ഇല്ലേ ഇതിനൊക്കെ അറുതിയിനിയും

ഇല്ലേ ഇതിനൊക്കെ അറുതിയിനിയും





തീവ്രതയുടെ പ്രതീകമേ നിന്‍
പേരിനു അനുസൃതമാം
താപസമാര്‍ന്ന കണ്ണുകളും
നാസികയുടെ നീളത്തിനോപ്പം
നീണ്ട താടിയും
തോറ ബോറ മലകളിലുടെ
തോളത്തു ഒരു കമ്പളിയും

കൈയ്യില്‍ ഒരു കമ്പുമേന്തി
മനസ്സു നിറയെ പകയും

പുകയും തോക്കുപോലെ ഉള്ള
സംസാരവുമായി ,
ലോകത്തിനെ ചലച്ചിത്രത്താല്‍
താവളം അടിസ്ഥാനം അടിത്തറക്കായി
വിശുദ്ധ പോരാളിയായി കമ്മുണിസ്റ്റ് റഷ്യക്ക് എതിരെ
അമേരിക്ക പാലൂട്ടി വളര്‍ത്തിയവര്‍ തന്നെ നിന്നെ
നിന്റെ തന്ത്രങ്ങളാല്‍ തന്നെ
പാകിസ്ഥാനത്തിലുള്ള ആബോട്ട ബാദിലെ
ഓപ്പറേഷന്‍ ജെരോനിമോയിലുടെ
ജീഹാദിന്‍ മുല്ലപ്പുവിന്‍ നറുമണമേല്‍ക്കാന്‍
സ്വര്‍ഗ്ഗത്തിലേക്ക് അയച്ചുവല്ലോ
ചിലര്‍ക്കു നീ മിശിഹയാം ആത്മാവും
മറ്റു പലര്‍ക്കും ദുരാത്മാവും
ഇനി ഈ വിധ കൗരവ പാണ്ഡവ യുദ്ധങ്ങളും
ദേവാസുര പാലാഴി മഥനങ്ങളും
എത്രനാള്‍ തുടരുമോ ആവോ
ഇല്ലേ ഇതിനു ഒരു അറുതി വരില്ലേ


ലോകാ സമസ്താ സുഖിനോ ഭവന്തു
ഓം ശാന്തി ശാന്തി ശാന്തി:

Comments

മരണം ഒരിക്കലും പരിഹാരമാകില്ലല്ലോ
ബിന്‍ ലാദന്‍

കഥ, തിരക്കഥ, സംവിധാനം ,നിര്‍മാണം , വിതരണം - അമേരിക്ക
ajith said…
സൃഷ്ടിച്ചതും നീയേ
സംരക്ഷിച്ചതും നീയേ
സംഹരിച്ചതും നീയേ

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ