ഇങ്ങിനെ പറയാമോ ആവോ ??!!!

ഇങ്ങിനെ പറയാമോ ആവോ ??!!!



ആഴകടലില്‍ മുത്തുവാരന്‍ പോയവനെ


കാത്തിരിക്കുന്നവളുടെ മനോവേദന

കണ്ണനെ കാത്തിരുന്ന രാധയുടെ മധുര നോവ്‌

കരയെ പുണര്‍ന്നകന്ന തിരമാലയുടെ കിതപ്പ്

മഴയെ കണ്ടുനിന്നു രസിച്ച തിരിക വരാത്ത ബാല്യം

ചെറുതോടുകളെ ചാടികടക്കുവാനാകത്ത മുട്ടുവേദനയും

കാല്‍പെട്ടിയുടെ ഒഴിഞ്ഞ പിള്ള മുറിയും

മുക്കുട്ടിനും കഷായത്തിനും ഗുളികകള്‍ക്കും പണത്തിനായി

നീട്ടേണ്ട കൈയ്യുടെ വേദനയും മനസിന്റെ ജാള്യതയും

മക്കളുടെ കണ്ണുകളില്‍ നിഴലിക്കും അവജ്ഞയും

ഇനി എത്ര നാള്‍ തുടരണം , ഇതിനും നിങ്ങള്‍

നൊസ്റ്റാള്‍ജിയ എന്നും പറയുമോ ആവോ 


Comments

ajith said…
ഈ അവസ്ഥ എന്നെയെപ്പോഴും നൊമ്പരപ്പെടുത്തുന്ന ഒരു ചിന്തയാണ്. ഇതിനെപ്പറ്റി ഞാനൊരു പോസ്റ്റ് ഇട്ടിട്ടുണ്ട്. നഃ ശ്രൂയതേ # 2
Lipi Ranju said…
എല്ലാവരും ഈ അവസ്ഥയിലേക്ക് എത്തുമെന്ന് പലപ്പോഴും ആരും ഓര്‍ക്കാറില്ല.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “