ഇരുപത്തിയഞ്ച് പൈസ നിര്‍ത്തലാക്കുന്നു

ഇരുപത്തിയഞ്ച് പൈസ നിര്‍ത്തലാക്കുന്നു




ഒന്നും രണ്ടും മൂന്നും പൈസക്ക്
വാങ്ങി തിന്ന പല്ലി മുട്ടായിയും
കപ്പലണ്ടിയും പട്ടാണിയും കടലയും
അഞ്ചു പൈസക്കു വാങ്ങി നുണഞ്ഞു രസിച്ച പാലയിസും
പത്തു പൈസക്ക് വാങ്ങി കടിച്ച് അലിച്ച സേമിയ അയിസും
സ്കൂളില്‍ പോകാന്‍ ബസ്സിനു പിറകെ ഓടിക്കുന്ന പത്തുപൈസയും
സ്വര്‍ണ്ണ വര്‍ണ്ണമാര്‍ന്ന ഇരുപതു പൈസ കൈയ്യില്‍ കിട്ടുമ്പോള്‍
സ്വര്‍ഗ്ഗം കിട്ടിയ വാശിയും സന്തോഷവുമായി വളന്നപ്പോളെക്കും
നമ്മള്‍ രണ്ട് നമ്മള്‍ക്ക് രണ്ടെന്നും
ഇരുപത്തിയഞ്ച് പൈസക്കു മൂന്ന് എന്ന് ഓടുന്ന വണ്ടിയുടെ
പിന്നാമ്പുറത്തു എഴുതി വായിക്കുന്ന കൗമാര്യത്തിന്റെ
പടി മുറ്റം കഴിയുതോറും അപ്രത്ക്ഷമായി കൊണ്ടിരിക്കുന്നു
ഓരോ നാണയങ്ങളും ഇപ്പോള്‍ ഇതാ
ഇരുപത്തിയഞ്ചും കൈ വിട്ട് അകലുന്നു
നാണയങ്ങള്‍ നാട് നീളുമ്പോള്‍
നീളാതെ ഏറാതെ ഉരുളുന്നു
നമ്മുടെ വില മാത്രം





Comments

ajith said…
സത്യം.

ഒരു പൈസയും കടകളില്‍ സ്വീകരിച്ചിരുന്ന നാളുകള്‍ ഓര്‍മ്മ വരുന്നു.

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ