ഒരു തുറന്ന കത്ത്

ഒരു തുറന്ന കത്ത്




മാറി മാറി ഭരണം നടത്തുന്ന കേരളത്തിലെ മേലാളന്‍ അറിയുന്നതിന് ,




വിലയും വിളയും വളയും തലയും തളയും താളവും

താലവും മറന്നു മറച്ചു പിടിച്ചു പറിച്ചും മാനം

വിറ്റു മുടിച്ചു മുറിച്ചു കുടിച്ചു കുളിച്ചു കളയും

കടമേറും അളമെന്നു എഴുതി തള്ളും

എല്ലാം പീബിയും ഹൈ കാമാന്റ്റ് പറയുമ്പോലെ തലയട്ടുന്നവരെ

കാലം കഴിയുമ്പോള്‍ തിരികെ തലയണയാന്‍ വരുമ്പോള്‍

ആറടി പോയിട്ട് ഒരു പിടി മണ്ണ് സ്വന്തമായി വച്ചേക്കണേ എന്റെ

അയ്യഞ്ചു വര്‍ഷം മാറി മാറി ഭരിക്കും മേലാവാന്‍ മാരെ

ദാരിദ്ര വാസിയാക്കി ഒഴിയരുതെ എന്ന് നിങ്ങളാക്കിയ,


പ്രവാസി



Comments

SHANAVAS said…
രണ്ടു കൂട്ടരും മാറി മാറി മാന്തി പൊളിച്ചു കഴിഞ്ഞിട്ട് എന്തെങ്കിലും മിച്ചം വരുമെന്ന് തോന്നുന്നില്ല.
Anonymous said…
അവരെ അവരാക്കിയതു നമ്മളല്ലെ അനുഭവിക്കുക തന്നെ .. മണ്ണും മാനവും ഒന്നും കിട്ടുമെന്നു തോന്നുന്നില്ല നല്ല അടികാണാം ഇത്തിരി കൂടി ക്ഷമിക്ക് ..എന്തൊക്കെ കാണാനിരിക്കുന്നു..
ajith said…
എല്ലും മുള്ളുമെങ്കിലും ബാക്കിയാവാതെ വരുമോ?

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ