ഓര്‍ക്കാപ്പുറത്ത് -----

ഓര്‍ക്കാപ്പുറത്ത് -----




വെയില്‍ ചാഞ്ഞൊരു നേരമപ്പോള്‍



ഇറങ്ങി സായാന്ന സവാരിക്കായി



നരച്ച കാഴ്ച്ചകളുടെ കുട്ടിനായി



ഉണ്ടായിരുന്നു കണ്ണടയും മൊബൈലും ടോര്‍ച്ചും



അടുത്തു വന്നു ബാല്യ കാല സുഹുര്‍ത്ത്



പഴയ കഥകളുമായി ചാരു ബെഞ്ചില്‍



അന്താരാഷ്ട്രവും ഇന്ദ്രനും ചന്ദ്രനും അപ്പുറത്തുള്ള



കാര്യങ്ങള്‍ പറഞ്ഞിരിക്കവേ ഓര്‍ക്കാ പുറത്തു



മുന്നറിപ്പില്ലാതെ മാനത്തു നിന്നും ഇറങ്ങിയ



മഴ നൂലുകളുടെ കിന്നാരം പറച്ചില്‍



ഒന്നുമേ ആലോചിക്കാതെ ഓടുമ്പോള്‍ മനസ്സ്



മുട്ടായി പെറുക്കി ഓടുന്ന കുട്ടിയായപ്പോള്‍



മുട്ടുകള്‍ പ്രതികരിച്ചു നെഞ്ചിലെ കിതപ്പുകള്‍



മുന്നറിപ്പായിമെല്ലെ പറഞ്ഞു



ഓപ്പറേഷന്‍ കഴിഞ്ഞിട്ട് ആറു മാസമേ ആയുള്ളൂയെന്ന്‌



അനുസരണയില്ലാത്ത മനസ്സിനെ ശപിച്ചു മുറ്റം കടന്നു



ചാരുകസേരയിലേക്ക് ചാഞ്ഞിരുന്നു ചിന്തിച്ചു



ഹോ വാര്‍ദ്ധക്ക്യമേ നീയെന്നെയും ഗ്രസിച്ചു കഴിഞ്ഞെന്നോ



**************************************************************************************



ഇത് എഴുതുവാന്‍ ഉണ്ടായ സാഹചര്യം ഇന്നലെ പാലക്കാട്ടെട്ടനെ
ഫോണില്‍ വിളിച്ചപ്പോള്‍ ഏട്ടന്‍ കിതച്ചു കൊണ്ട് ഫോണില്‍ സംസാരിച്ചു
എന്താണെന്നു ചോദിച്ചു മഴ പേടിച്ചു ഓടി വരുകയാണെന്ന് കുടെ ഉള്ള കുട്ടുകാരെനെ പിന്നിലാക്കി വന്നു

വരാന്തയിലെ കസേരയില്‍ ഇരിക്കുകയാണെന്ന് .അപ്പോള്‍ ഞാന്‍ പറഞ്ഞു ഇത് ഒരു പോസ്റ്റാന്‍ പോകുന്നു എന്ന് ,ഇത് അദ്ദേഹത്തിനു ഈ പോസ്റ്റ്‌ സമര്‍പ്പിക്കുകയാണ്






Comments

ajith said…
വൈകാതെ നമ്മളും...അല്ലേ?

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “