ലാലേട്ടൻ

ലാലേട്ടൻ

വെള്ളിത്തിരയുടെ വിസ്മയമായി  
വേഷങ്ങൾക്കുള്ളിൽ ജീവൻ ചേർത്ത്,  
ചിരിയിലും കണ്ണീരിലും  
ജനഹൃദയം കീഴടക്കിയ താരം.

മോഹനമായി മിഴികളിൽ തെളിഞ്ഞ്  
ലാളിത്യമായി മനസുകളിൽ നിറഞ്ഞ്,  
അഭിനയത്തിന്റെ ആകാശത്തിൽ  
ധ്രുവനക്ഷത്രമായി ജ്വലിക്കുന്നവൻ.

കിരീടവും ഭരതവും തേടിയെത്തിയ  
കലയുടെ അമൂല്യ സാന്നിധ്യം,  
കാലം മായ്ക്കാത്ത പ്രതിഭയുടെ പേര് —  
നമ്മുടെ സ്വന്തം ലാലേട്ടൻ.

ജന്മദിനത്തിന്റെ പുണ്യവേളയിൽ  
ഹൃദയം നിറഞ്ഞ ആശംസകൾ,  
ആയുരാരോഗ്യസൗഖ്യങ്ങൾ നേർന്ന്  
സ്നേഹത്തോടെ പ്രണാമം.

ജീ ആർ കവിയൂർ 
21 05 2026
( കവിയൂർ , തിരുവല്ല)



Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത