മറഞ്ഞ വഴികൾ
മറഞ്ഞ വഴികൾ
മങ്ങിച്ചെന്ന പാതകളിലൂടെ,
ഓർമ്മകൾ നടന്നു നീങ്ങി.
ആരും തിരയാത്ത വഴികളിൽ,
മൗനം മാത്രം ബാക്കിയായി.
മരങ്ങളുടെ നീണ്ട നിഴലിൽ,
കാലം നിശ്ചലമായി നിന്നു.
കാറ്റിന്റെ മൃദു ചലനത്തിൽ,
മറന്ന സ്വപ്നങ്ങൾ ഉണർന്നു.
അറിയാതെ കടന്നുപോയ,
ജീവിതത്തിന്റെ ചുവടുകൾ പോലെ.
മറഞ്ഞ വഴികളുടെ അറ്റത്ത്,
ഒരു പുതിയ പുലരി കാത്തിരുന്നു.
ജീ ആർ കവിയൂർ
19 05 2026
( കവിയൂർ, തിരുവല്ല)
Comments