കവിയൂർ കീഴ്തൃക്കയിൽ വാഴും ഭഗവാനേ
കവിയൂർ കീഴ്തൃക്കയിൽ
വാഴും ഭഗവാനേ
(പല്ലവി)
കവിയൂർ കീഴ്തൃക്കയിൽ വാഴും ഭഗവാനേ
കീർത്തനപ്രിയനാം അവിടുത്തെ
കീർത്തിച്ചിടുവാൻ ശക്തി നൽകേണമേ
കാതിനും കണ്ണിനും മനസ്സിനും കുളിരേകട്ടെ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
(അനുപല്ലവി)
പോളച്ചിറയുടെ ശാന്തമായൊരു തിരകളിൽ അലയുന്നു
ഭക്തർ തൻ ദാഹം അവിടുന്ന് അറിയുന്നുവല്ലോ
തവ ചരണത്തിലെത്താൻ വഴികൾ കാണിക്കൂ
ഹൃദയത്തിൽ സ്നേഹം നിറയ്ക്കുവാൻ തോന്നിക്കൂ
(ചരണം1)
ഈ കലിയുഗ കാനനമധ്യേ ശാന്തമീ ക്ഷേത്രത്തിൽ
കരുണയാൽ വാഴുന്ന ഈശ്വരാ തൃപ്പാദ
ദർശനം നൽകിയ അവിടുത്തെ മന്ദഹാസത്തിന് ശാന്തിയാൽ
മനസ്സിൽ നിറയട്ടെ തവ മുരളി നാദം
(ചരണം2)
തിരുവല്ലതൻ തിരക്കിൽ നിന്നും ഭഗവാൻ ആരുമറിയാതെ കവിയൂരിലെ കീഴ്തൃക്കയിൽ പോളച്ചിറയുടെ
ശാന്തമായൊരു തീരത്തു വന്നു കുടികൊണ്ടിരുന്നു ഒരു നാളിൽ
(ചരണം 3)
ഈ പൂർണ്ണകായാനായ് വാഴും
കൃഷ്ണൻ കാത്തുനിന്നീടുന്നു.
അറിഞ്ഞു ആ സന്നിധിയിൽ
ചേർന്നീടുന്നു അവിടുത്തെ
മാഹാത്മ്യം അറിഞ്ഞു
കീർത്തിച്ചേടുന്നു ഭഗവാനേ
ജീ ആർ കവിയൂർ
05 04 2026
( കവിയൂർ,തിരുവല്ല)

Comments