എനിക്കില്ല (ഗസൽ)
എനിക്കില്ല (ഗസൽ)
ലോകമെന്തു പറയുമെന്ന ചിന്ത എനിക്കില്ല
ദൈവത്തെ മാത്രം കണ്ടു, വേറെ വഴിയില്ല
ആളുകൾ പറയുന്നതൊക്കെ കേൾക്കുന്നു അറിയില്ല
ഈശ്വരനോടുള്ള പ്രേമമല്ലാതെ വേറെയൊന്നുമില്ല
ഉള്ളിൽ ഇരുന്ന് വാഴുന്ന പോരുളല്ലോ അറിയുന്നു
ഈ തിരക്കുകളിൽ ഒട്ടുമേ അറിഞ്ഞല്ല
ചെറിയ കാര്യമല്ല, അഹങ്കാരമില്ലാതെ
അറിയുന്നു
ഈ ലോകത്ത് കീർത്തിക്കു വേണ്ടി ദാഹമില്ല
ആളുകൾ കല്ലെറിഞ്ഞാലും പൂവുകളായി കണ്ടു
ആ ജ്യോതി കണ്ടു മുട്ടിയശേഷം, വർണ്ണ ഭേദമില്ല
മനസ്സിന്റെ ഉള്ളിലുള്ളതിനെ ആരും അറിയുന്നില്ല
അറിഞ്ഞു ആനന്ദിക്കുമ്പോൾ ആരോടും വിരോധമില്ല
എങ്ങോട്ടു നോക്കുമ്പോഴും കണ്ടു ആ പൊരുളിനെ
ഇനി എന്തു പരാതി, ഇനി ഒരു ഭ്രമവുമില്ല
ജീ ആർ എന്ന ഞാൻ എഴുതുന്നു ആ സ്വരത്തെപ്പറ്റി
ലോകം വാഴ്ത്തിയാലും തള്ളിയാലും, വേറെ ഒന്നുമില്ല
ജീ ആർ കവിയൂർ
04 04 2026
(കവിയൂർ , തിരുവല്ല)
Comments