വഴിയാത്രക്കാരന്റെ പാട്ടുകൾ

 വഴിയാത്രക്കാരന്റെ പാട്ടുകൾ 


സന്ധ്യാംബരം ചുവന്നു തുടുത്തു,
സൂര്യതേജസ്സ് മങ്ങും മേഘതണലിൽ.
ഓളങ്ങൾ തഴുകും കാറ്റിന്റെ ചായലിൽ,
അക്ഷരദീപങ്ങൾ പോലെ നക്ഷത്രങ്ങൾ.

വലയം വച്ചു വരും ചന്ദ്രബിംബം മെല്ലെ,
ചക്രവാളച്ചരിവു താണ്ടി ചേക്കേറാനൊരുങ്ങും കിളികുലങ്ങളും,
മണിമുഴങ്ങിക്കൊണ്ട് സപര്യ തുടരുന്നേരം...

കൂരിരുൾ വന്നു മൂടും നേര—
മകതാരിലെന്നും പ്രകാശവേലി—
യൊരുക്കും കവിത തൻ ദീപങ്ങൾ.

കാലമെത്രയോ കഴിഞ്ഞാലു—
മെന്റെയുള്ളിലെ ഭാവനകൾ—
അസ്തമിക്കാത്തൊരഗ്നിയായി ജ്വലിക്കും.

ഈ മണ്ണിൽ ഞാനൊരു വഴിയാത്രക്കാരൻ—
എങ്കിലും പാട്ടുകൾ ഓർമ്മയായ്—
കാലമെഴുതിയ സാക്ഷ്യമായ് നിലനിൽക്കുമെന്ന് ആശയുടെ ആശ്വാസമോടെ പ്രതീക്ഷയോടെ 

ജീ ആർ കവിയൂർ 
22 05 2026
(കവിയൂർ, തിരുവല്ല)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത