വിശ്വാസപ്രമാണം (തത്ത്വചിന്താപരമായ ഗീതം)

 

വിശ്വാസപ്രമാണം (തത്ത്വചിന്താപരമായ ഗീതം)



നിന്റെ സ്വപ്നമായിരുന്നു പണ്ട്,

നിൻ മനസ്സിന്റെ വിശ്വാസമായിരുന്നു...

ഒഴുകുന്ന കാറ്റിന്റെ കൈകളെ നമ്മൾ,

തടഞ്ഞുനിർത്തിയില്ലല്ലോ ഒരിക്കലും...


എങ്കിലും നിൻ ചാരെ നിന്നിട്ടും എൻ മനസ്സ്,

ഏറെ ഏകാന്തത അനുഭവിച്ചറിഞ്ഞു...

പറയാതെ പോയൊരു വാക്കിന്റെ നോവിൽ,

ആത്മാവ് വിങ്ങിപ്പൊരിഞ്ഞു നിന്നു...


എങ്കിലും എൻ സ്വന്തം വചനങ്ങളിൽ തന്നെ,

മാറ്റമില്ലാതെ ഇന്നും തുടരുന്നു...

നാളിതുവരെ കൈമാറിയ വാക്കുകളൊക്കെ,

പ്രവർത്തികളിൽ എന്നും നിറച്ചുവെച്ചു...


ആരും വന്ന് ഓർമ്മിപ്പിച്ചു തരാതെ തന്നെ,

വിശ്വാസപ്രമാണങ്ങളിൽ ഉറച്ചുനിൽപ്പൂ...

മാറുന്ന ലോകത്ത് മാറാ മനസ്സാ-ലൊരു,

സത്യമായി ഈ നെഞ്ച് കാത്തിരിപ്പൂ...


ജീ ആർ കവിയൂർ 

23 05 2026

(കവിയൂർ , തിരുവല്ല)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത